കയ്പമംഗലം: വ്യാപാര മേഖലയിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെക്കാലം സജീവ സാന്നിദ്ധ്യമായിരുന്ന സി.ജെ.സെയ്ത് മുഹമ്മദിന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് വി.ആർ.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.
കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വിവിധ രാഷ്ട്രീയ കക്ഷി വ്യാപാരി നേതാക്കളായ പി.എം.അഹമ്മദ്, കെ.എഫ്.ഡൊമിനിക്, അഡ്വ.വി.കെ.ജ്യോതിപ്രകാശ്, സി.ജെ.പോൾസൺ, രജീവൻ മുറ്റിച്ചൂർ, ഇ.ആർ.ജോഷി, പി.കെ.മുഹമ്മദ്, പി.എം.ഉസ്മാൻ, സച്ചിദാനന്ദൻ, എം.ബി.മുബാറക്, ടി.വി.സുരേഷ് ബാബു, എം.ഡി.സുരേഷ്, മുഹമ്മദ് ചാമക്കാല, സഗീർ പള്ളിപറമ്പിൽ, പി.എൽ.പോൾസൺ, ബീരാൻ കരൂപ്പടന്ന തുടങ്ങിയവർ സംസാരിച്ചു. പി.കെ.റാസിക്, കെ.പി.റെജി, പി.വി.ഇബ്രാഹിം, കെ.എൻ.സജീവൻ, സിദ്ധീഖ് പൊന്നാത്ത്, പി.എസ്.മുഹമ്മദ്, മുബാറക്, കെ.എ.സവാദ് തുടങ്ങിയവർ നേതൃത്വം നൽകി.