inauguration
3

അന്നമനട : മേലഡൂർ എസ്.എൻ.ഡി.പി ശാഖയിൽ ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തിൽ ശാഖാ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷനായി. പ്രാർത്ഥനാനിർഭരമായ ചടങ്ങുകൾക്ക് ബിനീഷ് ശാന്തി കാർമികത്വം വഹിച്ചു. ബിന്ദു ടീച്ചർ ഗുരുദേവ പ്രഭാഷണം നടത്തി. രവി പൊക്കുണ്ടാൻ, ഡോ.ഷിബു പണ്ടാല, കെ.എസ്.പീതാംബരൻ, സജിനി ആശോകൻ, അംബുജം ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.