sn-club

കൊടുങ്ങല്ലൂർ: ശ്രീനാരായണ ക്ലബ് മഹാസമാധി ദിനാചരണം നടത്തി. ക്ലബ് ചെയർമാൻ പി.കെ.സത്യശീലൻ അദ്ധ്യക്ഷത വഹിച്ചു. അമരിപ്പാടം ശ്രീ ഗുരു നാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ പ്രഭാഷണം നടത്തി. കുളത്തിൽ കുളിച്ചതിന് തല്ലാൻ ആൾക്കാർ വന്നിരുന്ന കാലത്താണ് ഗുരു ശിവപ്രതിഷ്ഠ നടത്തിയതെന്ന് നാം മനസിലാക്കണമെന്ന് സ്വാമി പറഞ്ഞു.

ഗുരുദേവൻ സമാധിയായി 98 വർഷം കഴിഞ്ഞിട്ടും ഗുരുവിനെ തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ?. ഗുരുവിനെ നവോത്ഥാന നായകനായും ആത്മീയ ആചാര്യനായും ഒരേ സമയം വിശകലനം ചെയ്യുന്നു. ഗുരുവിന്റെ കൃതികൾ ശരിയാംവിധം പഠിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വർക്കിംഗ് കൺവീനർ പി.കെ.വിജയകുമാർ, സി.എസ്.തിലകൻ, വി.വി.രവി, കെ.കെ.പ്രദീപ്, കെ.പി.മനോജ്, എം.ജി.പുഷ്പാകരൻ, ലാലാബോസ് പാർത്ഥസാരഥി, സി.വി.മോഹൻ കുമാർ, എം.എസ്.രാധാകൃഷ്ണൻ, മുരുകൻ, ബാബു കളത്തേരി എന്നിവർ നേതൃത്വം നൽകി.