samadhinam

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം തിരുവഞ്ചിക്കുളം ശാഖയിൽ ശ്രീനാരായണ ദേവന്റെ മഹാസമാധി ദിനാചരണം നടന്നു. ഗുരുപൂജ, സർവ്വഐശ്വര പൂജ, പ്രാർത്ഥന, ശാന്തി യാത്ര എന്നിവ നടന്നു. ശ്രീനാരായണ വൈദികസംഘം സെക്രട്ടറി ലാലപ്പൻശാന്തി വൈദിക കർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് പ്രഭാഷണം നടത്തി. പ്രസാദമായി പായസ വിതരണവും നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അംഗം കെ.ഡി. വിക്രമാദിത്യൻ,ശാഖ പ്രസിഡന്റ് എം.എൽ.ജനാർദനൻ, സെക്രട്ടറി ഷിയാ പി.ടി., വൈസ് പ്രസിഡന്റ് ഒ.എസ്. ഉത്തമൻ, കമ്മിറ്റി അംഗങ്ങളായ സജീവൻ, ശകുന്തള ചന്ദ്രൻ, കെ.എൻ.അനിലൻ,കെ.ജി. ചന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ ഇ.എസ്. ബാബു, വൈസ് ചെയർമാൻ ജ്യോതി ടീച്ചർ, വനിതാ സംഘം സെക്രട്ടറി ബേബി വിദ്യാധരൻ, ശ്രിദേവി മുരളി, സുധാ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി. യൂണിയൻ വനിതാ സംഘം നടത്തിയ കലാ സാഹിത്യ മത്സരത്തിൽ ശാഖയിൽ നിന്നു പങ്കെടുത്ത വിജയിച്ച അംഗങ്ങളെ സമ്മാനം നൽകി ആദരിച്ചു. യൂണിയൻ നടത്തിയ ഘോഷ യാത്രയിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച കുടുംബ യൂണിറ്റുകൾക്ക് ക്യാഷ് പ്രൈസുകളും നൽകി.