പുതുക്കാട് : പൊതുമരാമത്ത് റോഡുകളെല്ലാം ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് നവീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചെങ്ങാലൂർ മണ്ണംപേട്ട റോഡിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ മുഖ്യാതിഥിയായി. സി.രാകേഷ്, ടെസി വിൽസൺ, കെ. രാജേശ്വരി, ഭാഗ്യവതി ചന്ദ്രൻ, സജന ഷിബു, പ്രിൻസി ഡേവിസ്, പി.പി.റാബിയ തുടങ്ങിയവർ പങ്കെടുത്തു.
നവീകരണം അഞ്ച് കോടി ചെലവഴിച്ച്
സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ ചെലവിലാണ് റോഡിന്റെ നവീകരണം നടത്തുക. 5.5 മീറ്റർ വീതിയിൽ 3.250 കിലോമീറ്റർ ദൂരത്തിൽ ബി.എം ആൻഡ് ബി.സി ടാറിംഗും ഡ്രെയിനേജ്, കൾവർട്ട്, കട്ട വിരിക്കൽ, ഇലക്ട്രിക്കൽ പോസ്റ്റ് മാറ്റിവയ്ക്കൽ തുടങ്ങിയ അനുബന്ധ ജോലികളും പദ്ധതിയിൽ നടപ്പാക്കും.