ch
c

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി. അജയൻ ഉദ്ഘാടനം ചെയ്തു. തന്ത്രിമാരായ കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, കെ.പി.നാരായണൻ ഭട്ടതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, കമ്മീഷണർ എസ്.ആർ.ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ കെ.സുനിൽ കർത്താ, പെരുവനം സതീശൻ മാരാർ, യു.അനിൽകുമാർ, മനോജ് മംഗലത്ത്, പി.മനോജ്, കെ. മുരളീധരൻ,കെ.സജീവ്, ദിലീപ്കുമാർ, എം. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഇന്ന് വൈകീട്ട് 6.30ന് കലാമണ്ഡലം രാമചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്. രാത്രി 8.30ന് തൃശൂർ സദ്ഗമയ അവതരിപ്പിക്കുന്ന നാടകം 'സൈറൺ' എന്നിവയുണ്ടാകും.