കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം എറിയാട് ശാഖയിൽ മഹാസമാധി ദിനാചരണം ആചരിച്ചു. രാവിലെ ഗുരു പൂജ, സമൂഹാർച്ചന, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം, പായസ വിതരണം എന്നിവയുണ്ടായിരുന്നു. മൂത്തകുന്നം ജിത സജിത്ത് ടീച്ചർ സമാധിദിന പ്രഭാഷണം നടത്തി. ചടങ്ങുകൾക്ക് പ്രസിഡന്റ് ബാബു, സെക്രട്ടറി ലക്ഷ്മണൻ, ആഘോഷകമ്മിറ്റി ചെയർമാൻ വിനീത, ജോയിന്റ് കൺവീനർ സിന്ധു, കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ, ധനേഷ് ബാബു, ലതിക, ഷൈല, ഗീത, വസന്ത, ശ്യാമള, രതി രാജൻ, വാസന്തി, ഹരിജ, ഷീബ എന്നിവർ നേതൃത്വം നൽകി.