കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം ഓണച്ചമ്മാവ് ശാഖയിൽ മഹാസമാധി ദിനം ആചരിച്ചു. ഗുരുപൂജ, അർച്ചന, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം എന്നീ ചടങ്ങുകളോടെയാണ് ആചരിച്ചത്. സമാധിദിനം അടിപറമ്പിൽ കുമാരൻ ഭാര്യ ലീലയും ടി.കെ.വിജയനും കൂടി ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് എം.ആർ.സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം എം.കെ.തിലകൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.കെ.മോഹൻദാസ്, ടി.വി.ബാബുരാജ് തൊട്ടിപ്പുള്ളി, വി.കെ.രഘുനാഥ് എന്നിവർ പ്രസംഗിച്ചു.