കൊരട്ടി: ചിറങ്ങര എസ്.എൻ.ഡി.പി ശാഖയിൽ ഗുരുദേവ മഹാസമാധി ദിനം ആചരിച്ചു. ഗുരുപൂജ, പ്രാർത്ഥന, ഉപവാസ യജ്ഞം, പ്രഭാഷണം, അന്നദാനം എന്നിവ നടന്നു. വ്യാപര പ്രമുഖൻ എ.കെ.സുഗതൻ (ശ്രീലക്ഷ്മി) യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. വസ്ത്ര വ്യാപാര രംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ എ.കെ.സുഗതൻ, കൃപ ബോൺ ഓർഗാനിക് എം.ഡി: വേണു അനിരുദ്ധൻ, ജനകീയ പ്രവർത്തനം കാഴ്ചവച്ച എ.ഡി.സജി (ചീനിക്കൽ ക്ഷേത്രം), ഗുരു സേവനത്തിൽ 50 വർഷം പൂർത്തിയാക്കിയ എം.എ.ശശി, കെ.പി.ലീലാമണി (തോട്ടുവ മംഗള ഭാഗതി) എന്നിവരെ ആദരിച്ചു. സെക്രട്ടറി കെ.കെ.ബാലൻ, വേണു അനിരുദ്ധൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എം.പി.സുബ്രഹ്മണ്യൻ, രജനി വിജയൻ, കെ.എൻ.ദാസൻ, സിന്ധു ബാബു എന്നിവർ പ്രസംഗിച്ചു.