കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ദേവമംഗലം ശാഖയുടെ 59ാമത് വാർഷിക സമ്മേളനത്തിന്റെയും ശ്രീനാരായണ കലോത്സവത്തിന്റെയും വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി സോമൻ തറയിൽ, രാജൻ തറയിൽ (രക്ഷാധികാരികൾ), സി.കെ.രാമു (ചെയർമാൻ), ടി.എൻ.അശോകൻ, സജ്‌നി ഗോകുൽ ( വൈസ് ചെയർമാൻമാർ), ടി.എം.മുരളി(കൺവീനർ), ടി.കെ.അശോകൻ, ധന്യ രാധാകൃഷ്ണൻ (ജോയിന്റ് കൺവീനർമാർ), ഗീത സതീശ്, ലത പ്രദീപ്, ലത സ്‌നേഹൻ, ധന്യ അജയകുമാർ (കോ-ഒാർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു. ശാഖ വൈസ് പ്രസിഡന്റ് കെ.ആർ.സത്യന്റെ അദ്ധ്യക്ഷതയിൽ യോഗം ഡയറക്ടർ ബോർഡംഗം പ്രകാശ്കടവിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ് മുഖ്യാതിഥിയായി. സെക്രട്ടറി ടി.എസ്.പ്രദീപ് ആമുഖപ്രസംഗം നടത്തി. നവംബർ ഒമ്പതിനാണ് വാർഷിക സമ്മേളനവും ശ്രീനാരായണ കലോത്സവവും. യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യും.