മാള: ചക്കാംപറമ്പ് വിജ്ഞാനദായിനി ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 29ന് ദുർഗാഷ്ടമിയോടനുബന്ധിച്ച് പൂജവയ്പ്പും ഭജനസംഘം അവതരിപ്പിക്കുന്ന ഭജനയും കലാപരിപാടികളും നടക്കും.
30ന് വൈകിട്ട് ഏഴിന് കലാപരിപാടികൾ അരങ്ങേറും. ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30ന് വിദ്യാമന്ത്രാർച്ചന, ദീപാരാധന, നവകുമാരിപ്പൂജ എന്നിവ നടക്കും. ഒക്ടോബർ രണ്ടിന് രാവിലെ ഗണപതിഹവനം, ഉഷപൂജ, മണ്ഡപത്തിൽ പൂജ, വിദ്യാമന്ത്രാർച്ചന (പൂജ എടുപ്പ്) എന്നിവയ്ക്കുശേഷം കുരുന്നുകളെ എഴുത്തിനിരുത്തും. റിട്ട. എച്ച്.എം റിസ ജയൻ, തന്ത്രി എം.എൻ.നന്ദകുമാർ, മേൽശാന്തി സി.കെ.ധനേഷ് കാവാലം എന്നിവർ ഗുരുക്കന്മാരായിരിക്കും.