protest

ചാലക്കുടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിലെ പ്രവർത്തനരഹിതമായി കിടക്കുന്ന ലിഫ്റ്റിൽ റീത്ത് സമർപ്പിച്ച് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ സമരം. താലൂക്ക് ഓഫീസ് അടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് കേടായി കിടന്നിട്ട് മാസങ്ങളായെങ്കിലും അധികൃതർ പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. പ്രസിഡന്റ് പോളി ഡേവിസ് റീത്ത് സമർപ്പിക്കൽ പ്രതിഷേധത്തിന് നേതൃത്വം നൽകി. അഡ്വ.പി.ഐ.മാത്യു, നഗരസഭ കൗൺസിലർ വി.ജെ.ജോജി, ടി.ഡി.എലിസബത്ത്, വി.ടി.ജോസ്, ബിന്ദു ഡേവിസ്, ജോയ് പുത്തൻപുരയിൽ തുടങ്ങിയവർ സംബന്ധിച്ചു.