ചാലക്കുടി: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത യജ്ഞശാലയിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ടി.കെ.മനോഹരൻ അദ്ധ്യക്ഷനായി. ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യാതിഥിയായി. ക്ഷേത്രം മേൽശാന്തി അനൂപ് എടത്താടൻ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. എൻ.വി.മോഹനൻ ഞാറ്റുവെട്ടി, സന്ധ്യ സനിൽകുമാർ കണ്ണംപറമ്പിൽ, കെ.കെ.കരുണൻ, കെ.കെ.ശങ്കരൻകുട്ടി എന്നിവർ വിവിധ സമർപ്പണങ്ങൾ നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി.മനോജ്, സമിതി സെക്രട്ടറി കെ.വി.അജയൻ, വൈസ് പ്രസിഡന്റ് എ.വി.സുധീഷ്, ജോ.സെക്രട്ടറി പി.കെ.രണദേവ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ മികവ് തെളിച്ച എ.കെ.സുഗതൻ, സുധാകരൻ നാങ്ങൂരാൻ, ആശ വർക്കർമാരായ ഷീബ ഷാബു കൊല്ലശ്ശേരി, നിഷ മഹേഷ് തോട്ടേപ്പറമ്പിൽ, കെ.പി.രമണി കറ്റുകണ്ടത്തിൽ എന്നിവരെ ആദരിച്ചു.
29ന് വൈകിട്ട് 6.30ന് പൂജവയ്പ്, 30ന് വൈകിട്ട് 6.30ന് ദുർഗാഷ്ടമി, ഒക്ടോബർ ഒന്നിന് മഹാനവമി, ആയുധപൂജ, വൈകിട്ട് 5.30ന് കുമാരി, കുമാരപൂജ, ഒക്ടോബർ രണ്ടിന് വിജയദശമി ദിനത്തിൽ രാവിലെ 7ന് വിദ്യാരംഭം, 8ന് സരസ്വതിപൂജ തുടർന്ന് പൂജയെടുപ്പ്. നവരാത്രി ദിവസങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് സംഗീതാർച്ചനയും നാട്യാർച്ചനകളും അന്നദാനവുമുണ്ടാകും.