കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്ബ് മണപ്പുറം ഫിനാൻസിന്റെ സഹായത്തോടെ ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായി പണി തീർത്ത വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. മേത്തല കണ്ടംകുളം കൈമാപറമ്പിൽ വേണുഗോപാലിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന വീടാണ് നിർമിച്ചു നൽകിയത്. താക്കോൽദാന ചടങ്ങിൽ മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ജെയിംസ് വളപ്പില മുഖ്യാതിഥിയായി. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണറും മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഒയുമായ കെ.എം.അഷറഫ് താക്കോൽദാനം നിർവഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലയൺസ് ക്ലബ് മണപ്പുറം ഫിനാൻസിന്റെ സഹകരണത്തോടെ 500 ഓളം വീടുകൾ നിർമിച്ചിട്ടുണ്ട്. വിൻസൺ ഇലഞ്ഞിക്കൽ, എം.എ.നസീർ, ടി.ആർ.കണ്ണൻ, എം.എൻ.പ്രവീൺ, ബലറാം മോഹൻ, കെ.എ.നഷർബാൻ, ഒ.എസ്.ഷിമ്മി, അബ്ദുൾ റഹിമാൻ, വി.ആർ.പ്രേമൻ, ഡാവിഞ്ചി സുരേഷ്, സിബീഷ് എന്നിവർ പങ്കെടുത്തു.