ചാലക്കുടി: എലിഞ്ഞിപ്ര എസ്.എൻ.ഡി.പി ശാഖയിൽ ഗുരുദേവ സമാധി ദിനം ആചരിച്ചു. ഗുരുപൂജ, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം, മഹാസമാധി പൂജ, അന്നദാനം എന്നിവ നടന്നു. പ്രസിഡന്റ് ഷാജു കാട്ടിലപറമ്പൻ, സെക്രട്ടറി രവി മുള്ളോളി, വൈസ് പ്രസിഡന്റ് ഓമന വേലായുധൻ, വനിതാസംഘം പ്രസിഡന്റ് ഉദയ രവി എന്നിവർ നേതൃത്വം നൽകി.