ayur-

തൃശൂർ : ആയുർവേദം മാനവരാശിക്കും മനുഷ്യനും എന്ന സന്ദേശം പ്രചരിപ്പിച്ച് ആയുർവേദ ദിന റാലി സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തിലാണ് റാലി. നടുവിലാലിൽ നിന്നും ആരംഭിച്ച റാലി കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്‌ളാഗ് ഒഫ് ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബീനാകുമാരി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആര്യ സോമൻ, ഡോ.കെ.പി.സുധീർകുമാർ, ഡോ.എ.രാഖി, ഡോ.പി.കെ. നേത്രദാസ് എന്നിവർ നേതൃത്വം നൽകി. വിവിധ ആയുർവേദ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ലൈവ് ആയി രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രദർശനം നടത്തി.