samadhinacharanam

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി നാരായണമംഗലം ശാഖയിൽ ഗുരുദേവന്റെ 98ാമത് മഹാസമാധി ദിനാചരണം ആചരിച്ചു. ഗുരുപുജ, അർച്ചന, ഗുരുദേവ കൃതികളുടെ പരായണം, പ്രഭാഷണം, പായസ വിതരണം എന്നിവയുണ്ടായി. ശാഖ പ്രസിഡന്റ് സുജ ഷിബുകുമാർ, സെക്രട്ടറി ടി.ആർ.സിമി, വൈസ് പ്രസിഡന്റ് നിർമ്മല ജയദാസ്, സാനു ബാബു, ജീന പ്രദീപ്, വത്സല ഗോപു, സന്ധ്യ പ്രേമൻ, രതി വിശ്വനാഥൻ, പ്രമോദ് മഠത്തിപറമ്പിൽ, ഉഷ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.