ചാലക്കുടി:ക്രാക്റ്റിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടിയിൽ 29 മുതൽ ഒക്ടോബർ 5വരെ ജോസ് പെല്ലിശ്ശേരി കലാഭവൻ മണി സ്മാരക അഖില കേരള നാടക മേള നടക്കും. എസ്.എൻ.ജി ആഡിറ്റോറിയത്തിൽ എല്ലാ ദിവസവും വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന നാടകങ്ങൾ കേരളത്തിലെ പ്രശസ്ത ഗ്രൂപ്പുകൾ അവതരിപ്പിക്കും. ആദ്യദിവസം വൈകിട്ട് 5 ന് നഗരസഭാ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും നടക്കുന്ന സാംസ്‌കാരിക ചടങ്ങുകളിൽ വ്യക്തികളെ ആദരിക്കും. എ.കെ.സുഗതൻ, ഡോ.നൈസി ജോൺ,ജോർജ് ടി.മാത്യു, വി. ജെ.ജോജി,സുശീൽ കുമാർ,കെ.എ. ഉണ്ണിക്കൃഷ്ണൻ,ജോണി മേച്ചേരി, അഡ്വ.സി.ടി.സാബു, അഡ്വ.എ.യു.രഘു,രാമ പണിക്കർ,ജോയ് മൂത്തേടൻ , പി.എ.സുഭാഷ് ചന്ദ്രദാസ്,അനിൽ മോഹൻ,ജോർജ് തണ്ട്യേക്കൽ, കെ. ആർ.രാജീവ് എന്നിവർ ആദരവുകൾ ഏറ്റുവാങ്ങും. ചാക്യാർകൂത്ത്,മിമിക്രി,ഗാനമേള,ഏക കഥാപാത്ര നാടകം എന്നിവയും അവതരിപ്പിക്കും. പ്രസിഡന്റ് പോൾ പാറയിൽ,സെക്രട്ടറി പി. ഡി.ദിനേശ്, വൈസ് പ്രസിഡന്റ് യു.കെ.വാസു, ലൂയിസ് മേലേപ്പുറം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.