
തൃശൂർ: കൂർക്കഞ്ചേരി ശ്രീനാരായണ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആൾ കേരള ചെസ് ടൂർണമെന്റ് 28ന് രാവിലെ 9.30ന് നടക്കും. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പി.ബാലചന്ദ്രൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. ലൈബ്രറി പ്രസിഡന്റ് സന്തോഷ് കിളവൻപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി.ജി.സുരേഷ്, സുനിൽ കുമാർ പയ്യപ്പാടൻ, കൗൺസിലർമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, വിനേഷ് തയ്യിൽ, വിനോദ് പൊള്ളഞ്ചേരി, മുകുന്ദൻ കുരുപറമ്പിൽ, കെ.ആർ.മോഹനൻ, ടി.ആർ.രെഞ്ചു എന്നിവർ സംസാരിക്കും.