ചൂണ്ടൽ: കുന്നംകുളം കാണിപ്പയ്യൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാണിപ്പയ്യൂരിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് എതിർദിശയിൽ വന്നിരുന്ന കാറിൽ ഇടിച്ചത്. കേച്ചേരി സ്വദേശി സുരേഷാണ് (60) കാർ ഓടിച്ചിരുന്നത്. ഇയാളുടെ കാറിൽ നിന്ന് വിദേശമദ്യക്കുപ്പികളും പാൻ മസാലയും കണ്ടെടുത്തു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ സുരേഷിനെ കസ്റ്റഡിയിലെടുത്തു.