shs

തൃശൂർ: സ്വച്ഛത ഹി സേവ പദ്ധതിയുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി ദിനം വരെ നടക്കുന്ന ശുചിത്വ ഉത്സവത്തിന്റെ പ്രചാരണാർത്ഥം തൃശൂർ ഗവ. മോഡൽ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥികൾ സ്വച്ഛത ഹി സേവ (എസ്.എച്ച്.എസ്) എന്ന രൂപത്തിൽ അണിനിരന്നു. കോർപ്പറേഷൻ ആരോഗ്യ വിഭാഗവും തൃശൂർ ശുചിത്വ മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ കെ.കെ.അനിത, ഹൈസ്‌കൂൾ വിഭാഗം പ്രധാനാദ്ധ്യാപിക കെ.പി.ബിന്ദു എന്നിവർ ചേർന്ന് മാലിന്യമുക്ത ഭാരത സന്ദേശം നൽകി. സ്‌കൂൾ ലീഡർ പി.അരുണിമ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിജ്ഞ ഏറ്റുചൊല്ലി.