ചാവക്കാട്: സി.പി.എം പറവൂർ ഏരിയ കമ്മിറ്റി അംഗവും കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന കെ.ജെ.ഷൈനെതിരെ ചാവക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയെന്ന് പൊലീസിൽ പരാതി. ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കൗൺസിലർ കെ.വി.സത്താറിനെതിരെയാണ് സി.പി.എം ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്.അശോകനും മഹിള അസോസിയേഷൻ ചാവക്കാട് മേഖല സെക്രട്ടറി എം.ബി.രാജലക്ഷ്മിയും ചാവക്കാട് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.