rassq

തൃശൂർ: കൊലപാതകക്കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. ചെന്നൈ തിരുത്തണി ഇസ്‌ലാം നഗർ മേൽതുരുവു റസാഖിനെയാണ് (55) നെടുപുഴ പൊലീസ് ആന്ധ്രയിൽ നിന്നും പിടികൂടിയത്. 2012 ആഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം. വടൂക്കരയിൽ വച്ച് ഒരു സ്ത്രീയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ആന്ധ്രാപ്രദേശിലെ ഡബഗുരുവിലെ കരിങ്കൽ ക്വാറിയിൽ താമസിച്ച് അവിടെ തൊഴിലാളികളുടെ കൂടെ ജോലി ചെയ്തു വരികയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന റസാഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എ.സി.പി: സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ നെടുപുഴ എസ്.എച്ച്.ഒ: കെ.എ.ഫക്രുദ്ദീൻ, എസ്.ഐ: എൻ.പി.സന്തോഷ് കുമാർ, എസ്.സി.പി.ഒ: ജിന്റോ വർഗീസ്, കെ.എസ്.സനൂപ് ശങ്കർ, അനിൽകുമാർ, സി.പി.ഒ: ടി.ബി ലിതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.