photo

തൃശൂർ: സ്ഥിരം മീറ്റർറീഡറുടെ മൂന്നിലൊന്ന് വേതനം മാത്രം ലഭിക്കുന്ന കരാർ മീറ്റർ റീഡർമാരുടെ വേതനം വർദ്ധിപ്പിച്ചിട്ട് മൂന്നുവർഷത്തിലേറെയായെന്ന് കെ.എസ്.ഇ.ബി കരാർ മീറ്റർമാരുടെ ജില്ലാ സമ്മേളനം ചൂണ്ടിക്കാട്ടി. ഇലക്ട്രിസിറ്റി ബോർഡ് മാനേജ്‌മെന്റ്, കരാർ മീറ്റർ റീഡർമാരോട് ചെയ്യുന്ന കടുത്ത അനീതിക്കെതിരേ അനിശ്ചിതകാല സമരം നടത്താൻ സമ്മേളനം തീരുമാനിച്ചു. വകുപ്പു മന്ത്രി, ചെയർമാൻ, ചീഫ് എൻജിനീയർ എന്നിവർക്ക് തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ഇല്ലെങ്കിൽ ഒക്്‌ടോബർ ആദ്യവാരം ജില്ലയിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും കാണിച്ച് നോട്ടീസ് നൽകും. സമ്മേളനം കോൺട്രാക്ട് വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യു.സി തൃശൂർ ജില്ലാ കൺവീനർ കെ. മനേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.ജി. സജിത്കുമാർ പ്രസംഗിച്ചു.