
തൃശൂർ: ബി.എസ്.എൻ.എല്ലിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ 30, ഒക്ടോബർ ഒന്ന്, മൂന്ന്, ആറ് തിയതികളിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് സിനിയർ ജനറൽ മാനേജർ എം.എസ്.ഹരി വർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് മെഡിക്കൽ കോളേജുമായി സഹകരിച്ച് രക്തദാന ക്യാമ്പ്, സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഒന്നിന് കോലോത്തുംപാടത്തെ ഓഫീസിൽ ഫലവൃക്ഷതൈ നടീൽ, മൂന്നിന് ആദരിക്കൽ, വൈകിട്ട് നാലിന് സിനിയർ ജനറൽ മനേജർ ഓഫീസിൽ നിന്ന് ബൈക്ക് റാലി നടക്കും. ആറിന് ബി.എസ്.എൻ.എൽ ജീവനക്കാരുടെയും കുടുംബങ്ങളുടെയും വിരമിച്ചവരുടെയും ഘോഷയാത്ര നടക്കും. രവിചന്ദ്രൻ, മോളി പോൾ, ദുർഗ രാമചന്ദ്രൻ, ജോഷി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.