വല്ലച്ചിറ : കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം ചെലവഴിച്ച് നിർമ്മിക്കുന്ന വല്ലച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം പുതിയ കെട്ടിടം നിർമ്മാണോദ്ഘാടനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.മനോജ് അദ്ധ്യക്ഷനായി. സംഘം പ്രസിഡന്റ് ടി.എസ്.ഗോപി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.ടി.സജീവൻ, സുബ്രഹ്മണ്യൻ, പി.ടി.ആന്റണി, എം.ആർ.രമ എന്നിവർ പ്രസംഗിച്ചു.