inauguration
1

മാള : മാള കാർമ്മൽ കോളേജിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ എക്‌സ്‌പോ 'ഉണർവ് 2025' ചാലക്കുടി ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ റിനി റാഫേൽ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ബ്ലോക്ക് അംഗം എ.എ.അഷറഫ്, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം ഇസ്മായിൽ, അദ്ധ്യാപിക പി.നിത്യ എന്നിവർ പ്രസംഗിച്ചു. രണ്ടായിരത്തോളം വിദ്യാർത്ഥികളും നിരവധി അദ്ധ്യാപകരും പങ്കെടുത്ത എക്‌സ്‌പോയിൽ കേരള വന ഗവേഷണ ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രദർശനവും കലാപരിപാടികളും അരങ്ങേറി.