inauguration
1

മാള: വിജയഗിരി പബ്ലിക് സ്‌കൂൾ വാർഷിക കായികോത്സവം 'വിജയ് കിരൺ' റൂറൽ ഡി.വൈ.എസ്.പി: പി.ആർ.ബിജോയ് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് ജോൺ, പ്രിൻസിപ്പൽ എൻ.എം.ജോർജ്, ഗെയിംസ് ക്യാപ്റ്റൻ ഇവ ബിനോയ്, സ്‌പോർട്‌സ് ക്യാപ്റ്റൻ അലക്‌സ് ജിന്നി എന്നിവർ പ്രസംഗിച്ചു. പാരച്യൂട്ട് ഡി യോഗ ഡാൻസ്, ബാൻഡ് ഡിസ്‌പ്ലേ, പിരമിഡ് തുടങ്ങിയ അമ്പതിലധികം ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു. മാള ബിലീവേഴ്‌സ് എൻ.സി.എച്ച് മെഡിസിറ്റി ആശുപത്രി മെഡിക്കൽ ടീം പ്രഥമ ശുശ്രൂഷാ സേവനം നൽകി.