കയ്പമംഗലം: വലപ്പാട് വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂൾ ശാസ്‌ത്രോത്സവം ഒക്ടോബർ 6, 7 തീയതികളിൽ എടത്തിരുത്തിയിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് അധികൃതർ തടങ്ങിയവർ പ്രസംഗിച്ചു. സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ആൻസ് ഗേൾസ് യു.പി സ്‌കൂൾ, ആർ.സി.യു.പി സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലായി നടക്കും. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ ടി മേളകളിലായി എട്ട് പഞ്ചായത്തുകളിൽ നിന്ന് മുവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.