ഗുരുവായൂർ: പേരകം സപ്താഹകമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാമത് ഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറ് മുതൽ സമ്പൂർണ നാരായണീയ പാരായണത്തോടെ സപ്താഹ യജ്ഞം ആരംഭിക്കും. ഒമ്പത് മുതൽ ഭക്തജനങ്ങളുടെ കലവറ നിറയ്ക്കൽ ചടങ്ങുകളും ആരംഭിക്കും. വൈകിട്ട് മൂന്നിന് മുള്ളരാട്ട് മുത്തപ്പൻകാവ് ക്ഷേത്രത്തിൽ നിന്നും ഭാഗവത ഗ്രന്ഥവും യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവുമായുള്ള വിളംബരഘോഷയാത്ര ആരംഭിക്കും. നാലിന് യജ്ഞവേദിയിൽ സ്വീകരണം നൽകും. യോഗം ദൊഢമഠത്തിൽ ബാലചന്ദ്രൻ എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്യും. കളത്തിൽ ബാബു അദ്ധ്യക്ഷനാകും. ഷിപ്പ് ടെക്‌നോളജി വകുപ്പ് റിട്ട. പ്രൊഫ. ഡോ. നന്ദകുമാർ മുഖ്യപ്രഭാഷണവും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ അനുഗ്രഹ പ്രഭാഷണവും നടത്തും. അർഹരായ കുടുംബങ്ങൾക്ക് ധനസഹായം നൽകും. എല്ലാ ദിവസവും നാല് നേരം അന്നദാനം ഉണ്ടാകും. ദീപാരാധനയ്ക്ക് ശേഷം കലാപരിപാടികളുമുണ്ട്. കോട്ടക്കൽ രജനി ഉണ്ണിക്കൃഷ്ണനാണ് യജ്ഞാചാര്യ. സപ്താഹ കമ്മിറ്റി പ്രസിഡന്റ് ബാബു കളത്തിൽ, സെക്രട്ടറി ലേഖ അനിൽ, ബാലസുബ്രഹ്മമണ്യൻ തെക്കേപുരയ്ക്കൽ, ബേബി കരിപ്പോട്ട്, പ്രിയ ബിജിഷ്, കെ.ആർ.ചന്ദ്രൻ, സി.വി.രമേശ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.