ചാലക്കുടി: നഗരസഭ പൊതു പൈപ്പുകളുടെ വെള്ളക്കരം ഇനത്തിൽ ജല അതോറിറ്റിക്ക് നൽകാനുണ്ടായിരുന്ന 49 അടച്ച സംസ്ഥാന സർക്കാരിനെ പ്രതിപക്ഷ കൗൺസിലർമാർ അനുമോദിച്ചു. പതിനാലാം ധനകാര്യ കമ്മിഷന്റെ ബേസിക് ഗ്രാൻഡിൽ ചെലവഴിക്കാതെ കിടന്ന തുകയാണ് വെള്ളം കുടിശികയിലേക്ക് സർക്കാർ അടച്ചത്. അല്ലാത്തപക്ഷം ഗ്രാൻഡ് നഷ്ടപ്പെടുമായിരുന്നു. പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷ് പറഞ്ഞു. അവധികൾ പലതവണ നീട്ടിയെങ്കിലും വെള്ളക്കരം കുടിശിക നഗരസഭ അടച്ചിരുന്നില്ല. ഇതേതുടർന്ന് ജില്ലാ കളക്ടർ ജപ്തി നടപടികളിലേയ്ക്ക് കടന്നു. നഗരസഭയുടെ ആറ് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഇതോടെ ദൈനംദിന കാര്യങ്ങൾ പോലും പ്രതിസന്ധിയിലായി. എൽ.ഡി.എഫ് നേതാവ് പറഞ്ഞു. ബി.ജി.സദാനന്ദൻ, വി.ജെ.ജോജി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.