കൊരട്ടി: ജംഗ്ഷനിലെ തെരുവ് വിളക്കുകൾ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൊരട്ടി ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.ജി.മനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുമേഷ് പടിയത്ത് അദ്ധ്യക്ഷനായി. കെ.എ.ബൈജു, പി.ആർ.ശിവപ്രസാദ്, അജീഷ് വാളൂർ, അനീഷ് ചെന്താമര, സരസ്വതി രവി, സി.ടി.ജെയ്ജു, ടി.വി.പൗലോസ് എന്നിവർ പ്രസംഗിച്ചു.