photo

തൃശൂർ: രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ ജീവിതശൈലീ രോഗ നിർണയ ക്യാമ്പ്, പാചക മത്സരം, ബോധവത്കരണ ക്ലാസ് എന്നിവ നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ.എൻ.രാഖി അദ്ധ്യക്ഷത വഹിച്ചു. ഡോ. ബീനാകുമാരി ഡി.എം.ഒ. മുഖ്യാതിഥിയായി. എ.വി വല്ലഭൻ, ഡോ. കെ.പി സുധീർ കുമാർ,ഡോ കെ.ഷാബു,ഡോ .ബിന്ദു ജി നായർ എന്നിവർ സംസാരിച്ചു. ഡോ. സ്‌നേഹ ടൈറ്റസ് ക്ലാസെടുത്തു.പാചക മത്സര വിജയികളെ പ്രഖ്യാപിച്ച് ഡോ. എസ് മിനി.ജെ. മൂഞ്ഞേലി സംസാരിച്ചു. ചിത്രരചനാ മത്സരത്തിന്റെ വിജയികൾക്ക് ഡോ.ബീനാകുമാരി സമ്മാന നൽകി.