jubilee
ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ നടത്തിയ സൈക്കിൾ റാലി ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

തൃശൂർ: ഹൃദയ ദിനത്തോടനുബന്ധിച്ച് ഹൃദയാരോഗ്യബോധവത്കരണത്തിനായി ജൂബിലി മിഷൻ മെഡിക്കൽ കോളേജും സൈക്കിളേഴ്‌സ് തൃശൂരും സംയുക്തമായി നടത്തിയ സൈക്കിൾ റാലിയായ 'ഹാർട്ട് ഓൺ വീൽസ്' ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ടെറിൻ മുള്ളക്കര, ഫാ. സിന്റോ കാരേപറമ്പൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, ഡോ. ഗോവിന്ദനുണ്ണി, ഡോ. പ്രസന്നകുമാർ, ഡോ. മനോജ് രവി, ഡോ.ബിനോ ബഞ്ചമിൻ, ഡോ.ഷിബു സി.കെ., ഡോ.ഓസ്റ്റിൻ രാജ്, ഡോ.ഇ.വി.ജോൺ, ഡോ.ബിനിൽ ഐസക്ക്, ഡോ. റോജോ സബാസ്റ്റ്യൻ, ഡോ. അരുൺ, സി.ജെസ്‌ന, സി.ശാന്തി, ലാൻസ്, ആന്റണി, എം.വി.എൽജോ, രാഹുൽ, സൈക്കിളേഴ്‌സ് തൃശൂർ ക്ലബ്ബ് അംഗങ്ങളായ രമേഷ്, ഡാനി എന്നിവർ ബോധവത്കരണ റാലിയിൽ പങ്കെടുത്തു.