തൃശൂർ:കുംഭാര സമുദായത്തിന്റെ ജാതി സർട്ടിഫിക്കറ്റ് പ്രശ്‌നം,സംവരണം,തൊഴിൽ,കളിമണ്ണ് ക്ഷാമം,കുമ്മറ ഭാഷാ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ 2026ൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പരിഹരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കുംഭാര സമുദായ സഭയുടെ പത്താം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജാതി സർട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്നങ്ങൾ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിൽ വിശദമായി ചർച്ച നടത്തിയാൽ തീരാവുന്നതേയുള്ളൂ. മൺപാത്ര നിർമ്മാണം നടത്തുന്നവരെ എല്ലാം ചേർത്ത് കുംഭാര സമുദായക്കാരാണെന്ന് ഉത്തരവിറക്കിയാൽ മതി. ഇവരെ എസ്.സി,ഒ.ബി.സി വിഭാഗത്തിലോ ഉൾപ്പെടുത്താം. ഉൾപ്പെടുത്തിയാലും പ്രത്യേക സംവരണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും സതീശൻ വ്യക്തമാക്കി. കുംഭാര സമുദായ സഭ സംസ്ഥാന പ്രസിഡന്റ് വിജയൻ പാടൂക്കാട് അദ്ധ്യക്ഷനായി.