
ചേർപ്പ് : വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റ് മുൻ പ്രസിഡന്റും, തിരുവള്ളക്കാവ് ക്ഷേത്ര സംരക്ഷണ സമിതി അംഗവുമായ പെരുമ്പിള്ളിശ്ശേരി കരുണാകരൻ സ്റ്റോഴ്‌സ് ഉടമ ആറ്റുപുറത്ത് കുട്ടപ്പൻ എഴുത്തച്ഛൻ മകൻ കരുണാകരൻ (80) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ : ഓമന. മക്കൾ : സന്തോഷ് (എൻജിനീയർ, സൗദി അറേബ്യ), മണികണ്ഠൻ (ടെക്‌നോപാർക്ക്, തിരുവനന്തപുരം), സ്മിത ( ചേർപ്പ് സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്). മരുമക്കൾ : സൗമ്യ, ഷിനു, രാജേഷ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.