കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്തിലെ തീരദേശ മെമ്പർമാരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തീരസുരക്ഷാ പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം പഞ്ചായത്തിലെ നാല് ബീച്ചുകൾ ഇന്നലെ ശുചീകരിച്ചു. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ ശുചീകരണവും വേസ്റ്റ് ബിൻ സ്ഥാപിക്കലും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. തീരസുരക്ഷ പദ്ധതിയുടെ ജനറൽ കോഡിനേറ്റർ ആർ.കെ.ബേബി പദ്ധതി വിശദീകരിച്ചു. സായിദ മുത്തുക്കോയ തങ്ങൾ, സ്‌നേഹദത്ത്, സന്ധ്യ സുനിൽ, സുജ ശിവരാമൻ എന്നീ ജനപ്രതിനിധികളും കോസ്റ്റൽ സി.ഐ രമേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ നാദിയ, എൻ.എസ്.എസ് കോർഡിനേറ്റർ എ.എസ്.സലീഷ്, ഹരിത കർമ്മസേന കോർഡിനേറ്റർ നസീല, കെ.എം.ജീവൻ എന്നിവർ സംസാരിച്ചു. പെരിഞ്ഞനം ആശ പ്രവർത്തകരുടെ വേസ്റ്റ് ബിൻ സഹായവും സ്വീകരിച്ചു. എറിയാട്, എടവിലങ്ങ്, എസ്.എൻ പുരം, മതിലകം പഞ്ചായത്തുകളിലെ തീരങ്ങൾ നേരത്തെ ശുചീകരിച്ചിരുന്നു. വൈകാതെ കയ്പ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളിലെ തീരങ്ങളുടെ ശുചീകരണമുണ്ടാകും.