c

പാറളം: സാധാരണ ജനങ്ങളുടെ അത്താണിയാണ് പഞ്ചായത്തുകളെന്നും അതിനെ സൗകര്യപ്രദമാക്കുക എന്നുള്ളത് സദ് ഭരണത്തിന് ഏറ്റവും അനിവാര്യമാണെന്നും മന്ത്രി ആർ.ബിന്ദു. പാറളം പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റവും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോവുകയാണ്. പത്ത് വർഷക്കാലത്തിനിടയ്ക്ക് നാലേകാൽ ലക്ഷം പട്ടയങ്ങൾ നൽകാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ് വിഹിതം 3.5 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ 12,156 സ്‌ക്വയർ ഫീറ്റിൽ രണ്ടുനില കെട്ടിടം നിർമ്മിക്കുന്നത്.
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണൻ, പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, ആശ മാത്യൂസ്, ഷീന പറയങ്ങാട്ടിൽ, ജെറി ജോസഫ്, ജൂബി മാത്യു, പി.കെ.ലിജീവ്, പി.ആർ.വർഗീസ് മാസ്റ്റർ, രജനി ഹരിഹരൻ, സെബി ജോസഫ് പല്ലിശ്ശേരി, സുഭാഷ് മാരാത്ത്, കെ.ആർ.ചന്ദ്രൻ, സുധീർ ചക്കാലപറമ്പിൽ, രമ്യ പി.സുശീലൻ തുടങ്ങിയവർ സംസാരിച്ചു.