four-people-were-arrested

പുന്നയൂർക്കുളം: അണ്ടത്തോട് കടൽഭിത്തി നിർമ്മാണത്തിനായി ടിപ്പർ ലോറിയിൽ കൊണ്ടുവന്ന കരിങ്കല്ല് ഇറക്കുന്നതിനും നിർമ്മാണം നടത്തുന്നതിനും തടസം സൃഷ്ടിച്ച സംഭവത്തിൽ നാലുപേരെ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം തടഞ്ഞ് നിറുത്തിയ പ്രതികളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച കുന്നംകുളം ഇറിഗേഷൻ സെക്്ഷൻ ഓഫീസിലെ ഓവർസിയറെ കൈയേറ്റം ചെയ്യുകയും ബലമായി മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അണ്ടത്തോട് കൊപ്പര മുജിബ് റഹ്മാൻ(50), പെരിയമ്പലം ആലിന്റകത്ത് സൈനുൽ ആബിദ് (37), പഞ്ചവടി താനപ്പറമ്പിൽ അബൂബക്കർ(47), എടക്കഴിയൂർ കൊളപ്പറമ്പിൽ സൈഫുദ്ദീൻ(38) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.