കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം പെരിഞ്ഞനം ഈസ്റ്റ് ശാഖയും എസ്.എൻ.പി.സി കൊടുങ്ങല്ലൂർ യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി. ശാഖാ പ്രസിഡന്റ് ഇ. ആർ. കാർത്തികേയൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഷിയവിക്രമാദിത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.ഡി വിക്രമാദിത്യൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം എം.കെ.തിലകൻ സംസാരിച്ചു. ശാഖാസെക്രട്ടറി പി.ഡി.ശങ്കര നാരായണൻ,വനിതാസംഘം ആക്ടിംഗ് പ്രസിഡന്റ് ഇന്ദുകല, കെ.കെ.കുട്ടൻ, ഷർമിള, ഇന്ദുകല,സി.എൻ. പ്രഭാകരൻ, ഇ.ആർ.ജോഷി, സുരേഷ് ബാബു അടിപറമ്പിൽ,ചന്ദ്രബാബു പോളശ്ശേരി, കെ.പി.സുധാകരൻ എന്നിവർ നേതൃത്വം നൽകി.