book-pradharshanam

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് എ.കെ.അയ്യപ്പൻ സി.വി.സുകുമാരൻ വായനശാലയുടെ നേതൃത്വത്തിൽ പുല്ലൂറ്റ് ഗുരുശ്രീ സ്‌കൂളിൽ പുസ്തക പ്രദർശനം നടത്തി. ഗുരുശ്രീ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി.ഷൈനി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ലൈബ്രറി കൗൺസിലിൽ നിന്നും പുല്ലൂറ്റ് എ.കെ.അയ്യപ്പൻ സി.വി.സുകുമാരൻ വായനശാലയ്ക്ക് ലഭിച്ച 2024-25 വർഷത്തെ പുസ്തക ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനമാണ് നടന്നത്. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി.മേനോൻ, സ്‌കൂൾ ലൈബ്രേറിയൻ കൊച്ചുറാണി ജോജു, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി വി.പി.സുമം, വായനശാല ഭാരവാഹികളായ നന്ദു അഗസ്റ്റിൻ, എം.വി.രേണുക, എൻ.എ.എം.അഷറഫ്, എ.പി.രോഹിണി, ലൈബ്രേറിയൻ കെ.എച്ച്.സബിത എന്നിവർ നേതൃത്വം നൽകി.