photo-

പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയിലെ വനിതാവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് ഗുരുവായൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭയുടെ പുഷ്പനഗരം പദ്ധതിയുടെ ഭാഗമായി തൈക്കാട് കൃഷിഭവന്റെ സഹകരണത്തോടെയാണ് ചെണ്ടുമല്ലിക്കൃഷി സംഘടിപ്പിച്ചത്. ദേവസൂര്യ പ്രസിഡന്റ് റെജി വിളക്കാട്ടുപാടം അദ്ധ്യക്ഷനായി. വനിതാവേദി ഭാരവാഹികളായ അംബുജം സുബ്രഹ്മണ്യൻ, സജിത വിജയൻ, സാന്ദ്ര ഗോകുൽ, ജയശ്രീ പ്രജീഷ്, സ്മിജിത സുരേഷ്, സജി ബിജു എന്നിവർ പ്രസംഗിച്ചു.