എടക്കുന്നി : ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് ചേർപ്പ് സ്വരലയ സംഗീത കൂട്ടായ്മ നൃത്ത ഭക്തിഗാന സന്ധ്യ അവതരിപ്പിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് പത്മനാഭൻ, ജനാർദ്ദനൻ സ്വാമി, രാമചന്ദ്രൻ എടക്കുന്നി, കെ.ബി.പ്രമോദ് എന്നിവർ പ്രസംഗിച്ചു. യു.ഉമേഷ് നായർ, പി.കെ.ഉണ്ണിക്കൃഷ്ണൻ, മണികണ്ഠൻ കിഴക്കൂട്ട്, അക്ഷര മണികണ്ഠൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു, കെ.ആർ.ദർശന, ഓജസി എന്നിവർ നൃത്താവതരണവും നടത്തി.