മാള: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുഴൂർ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം നിർവഹിച്ചു. വെെസ് പ്രസിഡന്റ് രജനി എസ്.മനോജ് അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ സണ്ണി കൂട്ടാല, ബിജി വിത്സൺ, പി.എസ്.സന്തോഷ് കുമാർ, പഞ്ചായത്തംഗങ്ങളായ സേതുമോൻ ചിറ്റേത്ത്, ബിനോയ് പൗലോസ്, നന്ദിത വിനോദ്, സുധ ദേവദാസ്, പ്രിയ ലിയോ എന്നിവർ പ്രസംഗിച്ചു. 158 കട്ടിലുകളാണ് വിതരണം ചെയ്തത്.