ചാലക്കുടി: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ അന്നപൂർണേശ്വരി ഭദ്രകാളി മഹാക്ഷേത്രത്തിൽ ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങൾ സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ നടക്കും. ദുർഗാഷ്ടമി ദിനത്തിൽ 6.30ന് സുമംഗലി പൂജ, മഹാനവമി ദിനത്തിൽ ആയുധപൂജ, വൈകിട്ട് 5.30ന് കുമാരികുമാര പൂജ, 6.30ന് സിദ്ധിദാത്രി ദേവി പൂജ, ഒക്ടോബർ 2ന് രാവിലെ 7ന് വിദ്യാരംഭം, 7.30ന് സമൂഹവാഹന പൂജ, രാവിലെ 8ന് സരസ്വതിപൂജ എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് സംഗീതാർച്ചനകളും നാട്യാർച്ചനകളും അമൃത ഭോജനവും ഉണ്ടാകും.