c
c

പാറളം: പാറളം സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി 10 -ാം വാർഷികം പൊൻ തൂവൽ 2025 മുൻ സ്പീക്കർ വി.എം സുധിരൻ ഉദ്ഘാടനം ചെയ്തു. അദർ സഹകരണ സംഘങ്ങളിൽ ഉന്നതിയിൽ നിൽക്കുന്ന തൃശൂർ ജില്ലാ സഹകരണ സംഘത്തിന് സഹകരണ ശ്രേഷ്ഠ അവാർഡ് നൽകി. 75 വയസ് തികഞ്ഞ സംഘം മെമ്പർമാർ, ഉന്നതമാർക്ക് ലഭിച്ച വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് സി.ഒ. ജേക്കബ് അദ്ധ്യക്ഷനായി. ആർട്ടിസ്റ്റ് മജ്ജു സുഭാഷ് കാരുണ്യ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തൃശൂർ സർക്കിൾ യൂണിയൻ ചെയർമാൻ പി.ആർ വർഗീസ്, കെ.വി. ദാസൻ ,പി. രാജു, ജൂബി ചിറയത്ത്, കെ. നന്ദകുമാർ ,പഴോര് അപ്പുക്കുട്ടൻ,ബിജു പണിക്കശേരി,സി.എൽ.റപ്പായി എം. സേതുമാധവൻ ബിന്ദു അശോകൻ, സെക്രട്ടറി ചാർജ് ചിഞ്ചു മധു എന്നിവർ പ്രസംഗിച്ചു.