മാള: കോടതിയും കേന്ദ്ര - സംസ്ഥാന സർക്കാരുകളും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ് വെണ്ണൂർ - ആലത്തൂർ ദേവസ്വങ്ങളുടെ

കീഴിലുള്ള 315 ഏക്കർ ഭൂമിയെച്ചൊല്ലിയുള്ള വിവാദത്തിന് പരിഹാരമെന്ന് ദേവസ്വം ഊരാഴ്മക്കാർ. 1811ൽ തിരുവിതാംകൂറിലും 1918ൽ കൊച്ചിയിലും ക്ഷേത്രഭരണത്തിനായി നിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1905ലെ തീട്ടൂര വിളംബരപ്രകാരം ആലത്തൂർ, വെണ്ണൂർ, കോടംകുളങ്ങര, അമ്പാടി ക്ഷേത്രങ്ങളുടെ നടത്തിപ്പിന് ഭൂമി അനുവദിച്ചു. ജാതിഭേദമന്യേ കർഷകർക്ക് പാട്ടത്തിന് കൊടുത്ത് ക്ഷേത്രച്ചെലവുകൾ നിറവേറ്റുകയായിരുന്നു. വില്ലേജ് രജിസ്റ്ററിൽ ദേവസ്വം പുറംവകയായി രേഖപ്പെടുത്തിയ ഭൂമിയുടെ ക്രയവിക്രയത്തിനോ അന്യാധീനത്തിനോ അവകാശമില്ലെന്നതാണ് നിലവിലെ നിയമനിലപാടെന്ന് പത്രസമ്മേളനത്തിൽ ഊരാഴ്മ പ്രതിനിധികൾ അറിയിച്ചു.