ചാലക്കുടി: നഗരസഭ പ്രദേശത്ത് അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജനപ്രതിനിധി-ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിൽ തീരുമാനം. ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. കെ.വി.പോൾ, ദീപു ദിനേശ്, അഡ്വ. ബിജു എസ്.ചിറയത്ത്, ജോർജ് തോമസ്, കെ.പ്രമോദ്, മിനിമോൾ, ജോൺ ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു. 23-ാം വാർഡിലെ കണ്ണൻകുളം സൂപ്പർ ക്ലോറിനേഷൻ നടത്തി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെയർപേഴ്സൻ ഷിബു വാലപ്പൻ നിർവഹിച്ചു.
ജലാശയങ്ങൾ ക്ലോറിനേറ്റ് ചെയ്യും
36 വാർഡുകളിലേയും വീടുകളിലെ കിണറുകൾ ആശ വർക്കർമാരുടെ നേതൃത്വത്തിൽ ഉടൻ ക്ലോറിനേറ്റ് ചെയ്യും.
വാർഡ് സാനിറ്റേഷൻ കമ്മിറ്റികൾ വിളിച്ചു ചേർത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.
എല്ലാ വീടുകളിലേക്കും പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ബോധവത്കരണ ലഘുലേഖകൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ വഴി വിതരണം ചെയ്യും.
പൊതുജനങ്ങൾ കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന ഏഴ് പൊതു കുളങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും.
പൊതുകിണറുകൾ ഒക്ടോബർ 3ന് സൂപ്പർ ക്ലോറിനേഷൻ നടത്തും.
നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.