പെരിഞ്ഞനം: എസ്.എൻ.പി.സിയുടെ കീഴിൽ പെരിഞ്ഞനം ഈസ്റ്റ് ശാഖയിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളിൽ നിന്ന് മനീഷ വിസ്ഡം പരീക്ഷയ്ക്ക് കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിനായി വിളിച്ചു ചേർത്ത ക്ലാസ് എസ്.എൻ.പി.സി കൊടുങ്ങല്ലൂർ യൂണിയൻ കൺവീനർ ഷീയ വിക്രമാദിതൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഇ.ആർ.കാർത്തികേയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷയെ കുറിച്ച് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം എം.കെ.തിലകൻ, കെ.ഡി.വിക്രമാദിത്യൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി പി.ഡി.ശങ്കരനാരായണൻ സ്വാഗതവും എസ്.എൻ.പി.സി അംഗം സുധാകരൻ നന്ദിയും പറഞ്ഞു.