കൊടുങ്ങല്ലൂർ: ഇന്റർ സി.ബി.എസ്.സി കാരാട്ടെ ചാമ്പ്യൻഷിപ്പ് 155 പോയിന്റോടെ പടിഞ്ഞാറെ വെമ്പല്ലൂർ ശ്രീ സായ് വിദ്യാഭവൻ നേടി. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ സമ്മാനാർഹരായി. ഇരുപത് കുട്ടികൾ ഒന്നാം സ്ഥാനവും പത്ത് കുട്ടികൾ രണ്ടാം സ്ഥാനവും പതിന്നാലു കുട്ടികൾ മൂന്നാം സ്ഥാനവും നേടി. സമ്മാനാർഹരായ ടീമിനെ സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എ യും പ്രത്യേകം അഭിനന്ദിച്ചു. 10 ഓളം സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നായി 200 ൽ പരം വിദ്യാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. മൂന്ന് റിംഗുകളിലായി 30 ഓളം റഫറീസ്, ജഡ്ജസ് ആൻഡ് ഓഫീഷ്യൽസാണ് മത്സരം നിയന്ത്രിച്ചത്.